HTML

Sunday, December 15, 2019

TIPS FOR JUNIORS ............( APPOINTED AS ADVOCATE COMMISSIONER )

TIPS FOR JUNIORS ............
( APPOINTED AS ADVOCATE COMMISSIONER )

ഒരുപാട്  ജൂനിയേഴ്സിനെ കമ്മീഷ്ണൻമാരായി മൊഴി എടുക്കാൻ നിയമിക്കുന്നുണ്ട്. അവർക്ക് എങ്ങനെ അത് എങ്ങനെ proper ആയി Execute ചെയ്യണമെന്ന് അറിയില്ല. (കുറ്റം പറയാൻ പറ്റില്ല, അവർ പഠിച്ച് വരുന്നതേയുള്ളൂ) എനിക്ക് അറിയാവുന്നത് പറയാം, തെറ്റാണ് എന്ന് തോന്നിയാൽ പുസ്തകം നോക്കി തിരുത്തുക !
👉🏿 കമ്മിഷൻ ജോലി ഏറ്റെടുത്തു കഴിഞ്ഞാൽ CPC യിലെ order.26 മുഴുവനായി വായിക്കുക!
👉🏿 Civil Rules of Practice ലെ Rule 150 മുതൽ 168 വരെയെങ്കിലും തീർച്ചയായും വായിക്കുക
👉🏿 ചീഫ് വിസ്താരം എഴുതാൻ കമ്മീഷ്ണർക്ക് അധികാരം ഇല്ല (Salem Bar Association decision by SC, 2000) & or. 18 Rule 4)
👉🏿 മൊഴിയുടെ Copy കൊടുക്കണമോ? ഒരു സാക്ഷിയുടെ മൊഴി Complete ആയാൽ തീർച്ചയായും പകർപ്പ് കൊടുക്കണം.  "Shall give" എന്നാണ് ഉപയോഗിച്ചിരിക്കുന്ന വാക്ക് ( Rule 167 CRP)
👉🏿 Cross വിസ്താരത്തിന് മുമ്പ് Documents ഓരോന്നായി എടുത്ത് ചോദിച്ച് മാർക്ക് ചെയ്യുക. (അല്ലാതെ Exb A1 to A7 marked എന്ന് എഴുതരുത് ) കാരണം എങ്കിൽ മാത്രമേ എതിർ ഭാഗത്തിന് Objection രേഖ പ്പെടുത്താൻ കഴിയൂ !
👉🏿 ഏത് അക്കം കൊടുത്ത് മാർക്ക് ചെയ്യണം? വാദിഭാഗം A എന്നും, പ്രതി ഭാഗം B എന്നും, കോടതി docs C എന്നും, Summons അയച്ചു വരുന്ന സാക്ഷി കൊണ്ടുവരുന്നവ X എന്നും മാർക്ക് ചെയ്യണം.
👉🏿 വിസ്താരം തുടങ്ങും മുമ്പേ സത്യവാചകം ചൊല്ലിക്കൊടുക്കണം! എന്താണ് ആ സത്യവാചകം? "ഈശ്വരൻ സാക്ഷിയായി കോടതി മുമ്പാകെ സത്യം ബോധിപ്പിച്ചു കൊളളാം, സത്യവിരുദ്ധമായി യാതൊന്നും ബോധിപ്പിക്കില്ല" എന്ന് തന്നെ പറഞ്ഞ് കൊടുക്കണം (Pls refer Indian Oaths Act & Civil Rules of Practice for correct Oath)
👉🏿 മൊഴി പേജിന്റെ ഇരുവശത്തും എഴുതണം
👉🏿 സാക്ഷിയും കമ്മീഷണറും എല്ലാ പേജിലും ഒപ്പിടണം, ഇരു ഭാഗം വക്കീലന്മാരും ഒപ്പിടണം (CRP അങ്ങനെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്)
👉🏿 ആദ്യത്തെ പേജ് deposition Sheet തന്നെ വേണം
👉🏿 ചീഫ് അഫിഡവിറ്റിന്റെ തുടർച്ചയായി നമ്പരിടണം, 1, 2 എന്ന് Cross ൽ നമ്പരിട്ടു പോകരുത്
👉🏿 Re-examination Cross ന്റെ അന്നു തന്നെ രേഖപ്പെടുത്തണം
👉🏿 രേഖകൾ mark ചെയ്യുമ്പോൾ സാക്ഷിയെ വിസ്തരിക്കുന്ന ഭാഗം നേരിട്ട് തരുന്ന രേഖകൾ വാങ്ങി മാർക്ക് ചെയ്യരുത്, മുൻകൂട്ടി കോടതിയിൽ ഹാജരാക്കി സീൽ ചെയ്ത് വരുന്നത് മാത്രം മാർക്ക് ചെയ്യുക (See Or.13, Rule 1)
👉🏿 Cross Examine ചെയ്യുന്ന സമയം എതിർ ഭാഗം വക്കീലിന് സ്വന്തം കെട്ടിൽ നിന്ന് സാക്ഷിയെ രേഖയെടുത്ത് കാണിച്ച് ആയത് സാക്ഷി അഡ്മിറ്റ് ചെയ്താൽ mark ചെയ്യാം! (കോപ്പി നേരത്തേ കൊടുത്തില്ല എന്ന് തർക്കം ഉന്നയിച്ച് കാണുന്നുണ്ട്, അത് തെറ്റായ തർക്കമാണ് ) Ref: Or. 13 R 2 CPC)
👉🏿 ഒരു രേഖയുടേയും പകർപ്പ് കോടതി ഉത്തരവിന്റെ അഭാവത്തിൽ എതിർ ഭാഗത്തിന് നൽകാൻ Provision ഇല്ല, Doc schedule മാത്രം നൽകിയാൽ മതി. (Or.13 R 1)
👉🏿 Leading question ചോദിക്കുമ്പോൾ മാത്രം (Q) & (A) ആയി എഴുതുക, അല്ലാത്തപ്പോൾ 1st Person ൽ ഉത്തരം എഴുതണം
👉🏿 സാക്ഷിയുടെ വികാരപ്രകടനങ്ങൾ മൊഴി എഴുതുമ്പോൾ രേഖപ്പെടുത്തണം!
👉🏿 Commissionerക്ക് decisions എടുക്കാൻ അധികാരമില്ല, ചോദിക്കുന്ന ചോദ്യം, എതിർ ഭാഗം പറയുന്ന objection, അതിന്റെ ഉത്തരം എന്നിവ എഴുതുക, അല്ലാതെ objection പറഞ്ഞാൽ എഴുതാതിരിക്കാൻ അധികാരം ഇല്ല !
👉🏿 മൊഴി എഴുതിയതിനു ശേഷം C R P Rule 163 അനുസരിച്ച് സർട്ടിഫൈ ചെയ്യുക.
( Thanks to Jagadeesh Adv)

No comments: