HTML

Monday, July 3, 2017

കുട്ടികളെ തല്ലിയാല്‍ അധ്യാപകനെ പ്രോസിക്യൂട്ട് ചെയ്യാനാകില്ല: ഹൈക്കോടതി

കുട്ടികളെ തല്ലിയാല്‍ അധ്യാപകനെ പ്രോസിക്യൂട്ട് ചെയ്യാനാകില്ല: ഹൈക്കോടതി

കൊച്ചി: അച്ചടക്കം പഠിപ്പിക്കാന്‍ കുട്ടികളെ തല്ലുന്ന അധ്യാപകനെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് കേരള ഹൈക്കോടതി. തൃശൂരിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ പ്രിന്‍സ് കുര്യന്‍ നല്‍കിയ പരാതി പരിഗണിക്കവെയാണ് ജസ്റ്റിസ് പി ഉബൈദിന്റെ പരാമര്‍ശം.

വിദ്യാര്‍ത്ഥിനിയുടെ പിതാവ് 2014ല്‍ തനിക്കെതിരെ നല്‍കിയ ക്രിമിനല്‍ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അധ്യാപകന്റെ ഹര്‍ജി. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് അധ്യാപകന്‍ മകളുടെ കൈകള്‍ പിടിച്ച് ബലമായി ഞെരുക്കിയെന്ന് കാട്ടിയായിരുന്നു രക്ഷിതാവ് കേസ് കൊടുത്തത്. കേസില്‍ കുട്ടികളോടുള്ള ക്രൂരത(ജുവൈനല്‍ ജസ്റ്റീസ് ആക്ടിലെ സെക്ഷന്‍ 23 പ്രകാരം), മാനസിക പീഡനം എന്നീ കുറ്റങ്ങളാണ് അധ്യാപകനെതിരെ ചുമത്തിയിരുന്നത്.

'അച്ചടക്കം പഠിപ്പിക്കാനായി കുട്ടിയെ തല്ലിയ അധ്യാപകനെ, മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പ്രോസിക്യൂട്ട് ചെയ്യാനാകില്ല. കേസില്‍ അധ്യാപകനെതിരെ ചുമത്തിയ ജുവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നതല്ല'- കോടതി വിധിന്യായത്തില്‍ പറയുന്നു. കേസില്‍ പ്രോസിക്യൂഷന്‍ നടന്നാല്‍ അത് പെണ്‍കുട്ടിയുടെ ഭാവിയെയും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തേയും പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.

No comments: