നീതി നികുതി കൊള്ളയിൽ നമ്പർ വൺ കേരളം.
----------------------------------------
നീതിയ്ക്ക് നികുതി എന്നാൽ- 'കോർട്ട് ഫീസ്' എന്ന ഓമനപ്പേരിൽ ഈടാക്കുന്ന തുക. അഥവാ, ന്യായം തേടി കോടതിയെ സമീപിക്കുന്ന ഒരാൾ, കോടതിയ്ക്ക് കൂലിയായി ഒടുക്കേണ്ട രൂപ. ഈ തുക കൊള്ളപ്പലിശയേക്കാൾ കൂടുതൽ ആണ് എന്നതാണ് വാസ്തവം. കൊള്ളയോടൊപ്പം പിടിച്ചു പറി കൂടി ഉണ്ട്- അതാണ് ലീഗൽ ബെനെഫിറ് ഫണ്ട് എന്ന പേരിൽ ഈടാക്കുന്ന ഒരു ശതമാനം അധികം.
ഇതാ കണക്കു നോക്കൂ പത്തു ലക്ഷം രൂപ വായ്പ നൽകിയത് മടക്കി കിട്ടാൻ അന്യായം നൽകിയാൽ, കോടതിയ്ക്ക് കൊടുക്കേണ്ട കൂലി- സംസ്‌ഥാനം- കൂലി എന്ന കണക്കിൽ-
ആന്ധ്രാപ്രദേശ്- 12,426
ബിഹാർ- 18,920//-
ദൽഹി- 12,104
ഗുജറാത്ത്- 23,950
ഹരിയാന- 58,800/-
ഹിമാചൽ പ്രദേശ്- 12,560
ജമ്മുകശ്മീർ- 24,600
കർണാടക- 62,125
മധ്യപ്രദേശ്- 95,000
ജാർഖണ്ഡ് -18,920
മഹാരാഷ്ട്ര- 24,430
ഒഡിഷ- 20,790
പഞ്ചാബ്- 26,850/
രാജസ്‌ഥാൻ- 62,125
തമിൾ നാട്- 75,000
ഉത്തർ പ്രദേശ് -75,408
ഉത്തരാഖണ്ഡ്- 75,408
പശ്ചിമ ബംഗാൾ -. 24,980
ഇനി നമ്മുടെ നമ്പർ വൺ കേരളം-
98,400 + 10000 = 108400- ഒരു ലക്ഷത്തി എണ്ണായിരത്തി നാനൂറു രൂപ!
ഇനി ഇത്രയും കൊടുത്തേക്കാമെന്നു വെച്ചാലും, നീതി കിട്ടുമോ?
No comments:
Post a Comment