HTML

Thursday, November 25, 2021

ഹൈക്കോടതിയിലെ ‘ഹൈബ്രിഡ് മോഡൽ’; ഫിസിക്കൽ സിറ്റിങ്ങിനും മാർഗ നിർദേശങ്ങൾ

ഹൈക്കോടതി തിങ്കളാഴ്ച നേരിട്ടുള്ള സിറ്റിങ്ങിലേക്കു മാറിയപ്പോൾ ഓൺലൈനായും ഓഫ് ലൈനായും കേസുകളിൽ വാദം കേൾക്കുന്ന ഹൈബ്രിഡ് രീതിയും തുടങ്ങി. ഒരു കേസിൽ തന്നെ ഒരു ഭാഗത്തിന്റെ വാദങ്ങൾ നേരിട്ടു കേൾക്കുമ്പോഴും മറുഭാഗത്തിന്റെ വാദങ്ങൾ ഓൺലൈനായും കേൾക്കുന്ന സൗകര്യമാണ് ഹൈബ്രിഡ്.

ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കോവിഡ് കാലത്ത് ജനജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴും ഓൺലൈൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഹൈക്കോടതി പ്രവർത്തിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെയാണു ഹൈക്കോടതി വീണ്ടും ഫിസിക്കൽ സിറ്റിങ്ങിലേക്ക് മാറിയത്. എന്നാൽ ഓൺലൈൻ സൗകര്യം ഒഴിവാക്കാതെ, വിഡിയോ കോൺഫറൻസിങ് സംവിധാനം നിലനിർത്തിയാണ് ഇപ്പോൾ പ്രവ‍ർത്തിക്കുന്നത്. ഇതിനൊപ്പമാണ് ഹൈബ്രിഡ് രീതിയും നിലവിൽവന്നത്.

ഹൈബ്രിഡ് രീതി

അഭിഭാഷകർക്കും കക്ഷികൾക്കും വ്യക്തമായ മാർഗനിർദേശം നൽകിയാണ് ഹൈക്കോടതി ഹൈബ്രിഡ് രീതി നടപ്പാക്കുന്നത്. വിഡിയോ കോൺഫറൻസിങ് വഴിയാണോ ഹാജരാകുന്നതെന്ന വിവരം നേരത്തെതന്നെ ബന്ധപ്പെട്ടവർ കോടതിയെ അറിയിക്കേണ്ടതുണ്ട്. തുടർന്ന് കേസ് വിവര പട്ടികയിൽ (കോസ് ലിസ്റ്റ്) ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും.

കേസ് പട്ടികയിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽതന്നെ ഓരോ ദിവസവും സിറ്റിങ് തുടങ്ങുമ്പോൾ അഭിഭാഷകന് വിഡിയോ കോൺഫറൻസിങ് ആവശ്യത്തെക്കുറിച്ച് പറയാവുന്നതാണ്. മറുഭാഗത്തുള്ള അഭിഭാഷകനോ കക്ഷിയോ നേരിട്ട് ഹാജരായിട്ടുണ്ടെങ്കിൽ അവർക്ക് നേരിട്ടും വിഡിയോ കോൺഫറൻസിങ് ആവശ്യപ്പെട്ടവർക്ക് ഓൺലൈനായും പങ്കെടുക്കാവുന്ന സൗകര്യമാണ് ഹൈബ്രിഡ് രീതി വഴി ഹൈക്കോടതി ഒരുക്കിയത്.

വെല്ലുവിളികളെ അതിജീവിച്ച്

കോവിഡ് വ്യാപനം ശക്തമായതോടെ പൂർണമായും ഓൺലൈനിലേക്ക് ഹൈക്കോടതി മാറിയപ്പോൾ സാങ്കേതികമായ വെല്ലുവിളികളും പ്രശ്നങ്ങളും ഉണ്ടായെങ്കിലും അതെല്ലാം ഒരു പരിധിവരെ പരിഹരിച്ചാണു നടപടികൾ സ്വീകരിച്ചത്. അസൗകര്യങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായുന്നതിനൊപ്പം സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനുള്ള നടപടികളുമായി ഹൈക്കോടതി മുന്നേറി.

അതികായർ അടക്കം വിഡിയോ കോൺഫറൻസിങ്ങിൽ

ദേശീയ ശ്രദ്ധ നേടിയ പല കേസുകളും ഇക്കാലയളവിൽ ഓൺലൈനിലൂടെ പരിഗണിച്ചു വാദം പൂർത്തിയാക്കി വിധി പറഞ്ഞിരുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്ന പല കോടതി വിധികളും ഇക്കാലത്തുണ്ടായി. ലൈഫ്

Monday, November 22, 2021

translation using lenses.

translation using lenses.

Https://g.co/lensetransalate