പരാതി നൽകാൻ ഇനി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങണ്ടാ, എസ്.എെയെ കാത്ത് നിൽക്കണ്ടാ. പൊതുജനങ്ങൾക്ക് കൂട്ടായി പോലീസിൻെ്റ "തുണ" ഓൺലെെൻ ജാലകമെത്തി. സേവനങ്ങൾ ഇനി സദാസമയവും അറിയാം, നേടാം. http://t.me/ManuThrissur
സ്വന്തമായി ആദ്യം ലോഗിൻ ക്രിയേറ്റ് ചെയ്യണം. പേര് , വിലാസം തെളിയിയ്ക്കുന്ന രേഖ, മൊബെെൽ നമ്പർ എന്നിവ ചേർത്താൽ എെ.ഡി ശരിയാകും. തുടർന്ന് സ്ക്രീനിൽ തെളിയുന്ന സിറ്റിസൺ ലോഗിൻ ചെയ്യണം. മൊബെെലിൽ ലഭിക്കുന്ന OTP കൊടുത്താൽ തുണയിൽ അക്കൌണ്ടാകും. ഒരു തവണ അക്കൗണ്ടെടുത്താൽ ആജീവനാന്തം ഉപയോഗിക്കാം. ഒരു എെഡിയിൽ നിന്ന് ഏവർക്കും പരാതി നൽകാനാകും. പോലീസിലെ എസ്.എെ മുതൽ ഡി.ജി.പി വരെ ആർക്കും നേരിട്ട് തുണവഴി പരാതി നൽകാൻ കഴിയും.
മെെക്ക് പെർമിഷൻ, പോലീസ് ക്ലിയറൻസ്, സ്വഭാവ സർട്ടിഫിക്കറ്റ്, ജാഥ,പ്രകടനം അനുമതി പത്രം, റോഡപകടങ്ങൾക്കുള്ള ജനറൽ ഡയറികുറിപ്പ്, വാഹനങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം തുണ വഴി ലഭിക്കും. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ സിറ്റിയിലെ പീച്ചി, മണ്ണുത്തി, ഗുരുവായൂർ എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ വിജയകരമായി തുണ നടപ്പിലായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പ്രാവർത്തികമാക്കിയത്. മികച്ച രീതിയിൽ 300 പോലീസുകാർക്ക് വെെദഗ്ദ്യ പരിശീലനം നൽകി പദ്ധതി നടപ്പിലാക്കുന്നതിനാൽ ഹെെടെക് ജില്ലയായി തൃശൂർ മാറും.
നിലവിൽ ഒാൺലെെൻ സംവിധാനമാണുള്ളത്. അടുത്തുതന്നെ തുണ മൊബെെൽ ആപ്പും നടപ്പിലാവും. കാണാതാകുന്നവരുടെ വിവരങ്ങൾ കൃത്യമായി ചേർക്കുന്നതിനാൽ സംസ്ഥാനത്തെ മൊത്തം സ്റ്റേഷനുകളിലെ വിവരത്തിലെ സമാനത എളുപ്പത്തിൽ കണ്ടുപിടിക്കാനും, പരിശോധിക്കാനും ആർക്കും തുണ വഴി കഴിയും. പഴയ വാഹനങ്ങൾ വാങ്ങുമ്പോഴും, വിൽക്കുമ്പോഴും വാഹനത്തെ സംബന്ധിച്ച കേസുകൾ, വിവരങ്ങൾ തുണയിൽ ഏവർക്കും എടുക്കാം. സിറ്റിസൺ ടിപ്പ് വഴി പോലീസിൻെ്റ നടപടികളിലെ ഗുണദോഷങ്ങളെ കുറിച്ച് അറിയിയ്ക്കാം. ലഭിച്ച സന്ദേശങ്ങളും, അഭിപ്രായങ്ങളും യഥാസമയം വിലയിരുത്തും.
THUNA is a new venture of Kerala Police for providing services and information to citizen through portal. Just as the name suggests, THUNA is intended to act as a helping hand to general public. Users will be able to login and download FIRs, raise complaints/service requests and know its processing status. Anonymous tips can also be lodged without logging in.
Send complaints online
Online employee verification
Request character certificate
Online event & performance request
Online protest & strike request
Online procession request
Online mike request
Online NOC request
*Login here :* http://thuna.keralapolice.gov.in/